തൃ​ണ​മൂ​ൽ എം​എ​ൽ​എ​ വെ​ടി​യേ​റ്റു മരിച്ച സംഭവം; ബി​ജെ​പി നേ​താ​വി​നെ​തി​രേ കേ​സ്

കോ​ൽ​ക്ക​ത്ത: യ്പാ​ല്‍​ഗു​രി​യി​ലെ ഭു​ല്‍​ബാ​രി​യി​ല്‍ ശ​നി​യാ​ഴ്ച വൈകുന്നേരം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ സ​ത്യ​ജി​ത്ത് ബി​ശ്വാ​സ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് മു​കുൾ റോ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് തൃ​ണ​മൂ​ല്‍ ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ബി​ശ്വാ​സി​നെ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് വ്യക്തമാക്കി.

മു​കു​ൾ റോ​യി​യെ കൂ​ടാ​തെ മ​റ്റു രണ്ടു പേ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് തൃ​ണ​മൂ​ൽ വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ നേ​താ​വാ​ണ് മു​കു​ൾ റോ​യ്. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Comments are closed.