യൂണിയൻ ബാങ്കിൽ ആംഡ് ഗാർഡ് തസ്തികയിലേക്ക് വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ അവസരം; കേരളത്തിലും ഒഴിവുകൾ

യൂണിയൻ ബാങ്കിൽ ആംഡ് ഗാർഡ് തസ്തികയിലേക്ക് വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ അവസരം. 100 ഒഴിവുകളാണുളളത്. കേരളത്തിലും ഒഴിവുകളുണ്ട്. എറണാകുളം (3), ഇടുക്കി (3), കോഴിക്കോട് (1), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ഒഴിവുകൾ.

എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയുളളവർ അപേക്ഷിക്കേണ്ടതില്ല. ശമ്പളം 9560-18,545 രൂപ.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 100 രൂപയാണ്. ഓൺലൈനായി വേണം ഫീസ് അടയ്ക്കേണ്ടത്. ഫെബ്രുവരി 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്ക് www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Comments are closed.