കൊടുങ്കാറ്റില്‍ വിമാനത്തിനു നിയന്ത്രണം വിട്ടു; അപകടം കഷ്ടിച്ച് ഒഴിവായി

ഹീത്രു: ശക്തമായ കാറ്റില്‍ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ മുട്ടിയ ശേഷം പറന്നുയരുകയായിരുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു ബ്രിട്ടീഷ് എയര്‍വേസിന്‍റെ 276 വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ബ്രിട്ടീഷ് എയര്‍വേസിന്‍റെ ഹൈദരാബാദ് ~ ലണ്ടന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം കൈവിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച് വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു.

എന്നാല്‍ മനസാന്നിധ്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. പൈലറ്റിന്‍റെ സമയോചിതമായ തീരുമാനമാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായത്.

Comments are closed.