ഓട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നായിക-നായകൻ എന്ന ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേരായ നന്ദു ആനന്ദും റോഷൻ ഉല്ലാസ്സും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓട്ടം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മാർച്ച് 8ന് പ്രദർശനത്തിന് എത്തും. തോമസ് തിരുവല്ലയാണ് ‘ഓട്ടം’ നിര്‍മ്മിക്കുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അലൻസിയർ, കലാഭവൻ ഷാജോൺ, സുധീർ കരമന, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, രോഹിണി, തെസ്നിഖാൻ, രേണു, മാധുരി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം പപ്പു, അനീഷ് ലാൽ എന്നിവരാണ്. ശ്രീകുമാരൻ തമ്പി, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്കു ഫോര്‍ മ്യൂസിക്സ്, ജോൺ പി വർക്കി എന്നിവർ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Comments are closed.