സ്വർണ്ണ മൽസ്യങ്ങൾ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണ്ണമത്സ്യങ്ങൾ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അങ്കമാലി ഡയറീസ് ഫേയിം അന്നാരാജന്‍ നായികയാവുന്നു. പാലക്കാടും എറണാകുളവും പ്രധാന ലെക്കേഷനാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികളിലൂടെ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജി.എസ് പ്രദീപ് തന്നെയാണ്. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

Comments are closed.