ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലേക്ക്

ജനപ്രിയ മോഡലായ ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലേക്ക്. ഫെബ്രുവരിയിൽ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം. 48 എംപി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഫോണിനുള്ളത്. 2340X1080 പിക്സലാണ് റെസല്യൂഷന്‍. 19.5:9 സ്‌ക്രീന്‍ ആസ്പെറ്റ് റെഷ്യൂ. 2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്‌ക്രീനിന് ലഭിക്കും. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില തുടങ്ങുന്നത്.

Comments are closed.