ഓൺലൈൻ ടാക്സി സേവനവുമായി സംസ്ഥാന സഹകരണ വകുപ്പ്

രാജ്യത്ത് ഉബര്‍ ടാക്സികൾ മികച്ച സർവീസ് നൽകുന്നുണ്ട്. ഇപ്പോൾ ഉബര്‍ മാതൃകയില്‍ ടാക്സി സേവനവുമായി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്സി സംരംഭം തുടങ്ങാനാണ് വകുപ്പിന്‍റെ നീക്കം.

പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളത്ത് ടാക്സി സേവനം ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതി വിജയകരമാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

Comments are closed.