വറുത്തരച്ച കൂൺ കറി

വറുത്തരച്ച കൂണ്‍ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

  • കൂണ്‍ – 250 ഗ്രാം
  • തേങ്ങ – അരമുറി ചിരകിയത്
  • മുളക്പൊടി – 4 ടീസ്പൂണ്‍
  • മല്ലിപ്പൊടി – 3 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
  • വെളിച്ചെണ്ണ, കടുക്, കറിവേപ്പില വറുത്തിടുന്നതിന്
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കൂൺ ചെറിയ കഷ്ണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇടുക. തേങ്ങ ചിരകിയതും മുളക്പൊടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ചിട്ട് നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് ചൂടാറിയതിന്ശേഷം മിനുസ പരുവത്തില്‍ അരച്ചെടുക്കുക. വേവിച്ച്‌ വച്ച കൂണിലേക്ക് അരവ് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കറി അടുപ്പില്‍നിന്ന് വാങ്ങിയതിന്ശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയി ല്‍ വറുത്തിടുക.

Comments are closed.