കാർത്തി ചിത്രം “ദേവ്” ലെ പുതിയ തെലുഗ് വീഡിയോ ഗാനം റിലീസ് ചെയ്തു

കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രമാണ് “ദേവ്”. ചിത്രത്തിലെ തെലുഗ് വീഡിയോ ഗാനം പുറത്തിറങ്ങി. ചന്ദ്രബോസ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരൻ, ഭരത് സുന്ദർ,ടൈപ്പ്, ക്രിസ്റ്റഫർ, അർജുൻ എന്നിവർ ചേർന്നാണ്.

കാർത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. രാകുൽ പ്രീത് ആണ് ചിത്രത്തിലെ നായിക. രജത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിൻസ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രകാശ് രാജ് , രമ്യ കൃഷ്ണൻ, വിഘ്‌നേശ്, അമൃത എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.

Comments are closed.