കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി : ഫോണിലൂടെ അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാക്കനാട് തെങ്ങോട്ട് സജിതക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചു. ഭര്‍ത്താവ് പോള്‍ വര്‍ഗീസ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്.

ഫോണ്‍ വഴി പരിചയപ്പെട്ട ടിസന്‍ കുരുവിളയുമായി ജീവിക്കാന്‍ വേണ്ടിയാണ് സജിത ക്രൂരകൃത്യം നടത്തിയത്. കേസില്‍ ടിസന്‍ രണ്ടാം പ്രതി ആയിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു. ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിന് വെള്ളത്തില്‍ ഉറക്കഗുളികകള്‍ നല്‍കുകയും ഉറങ്ങിയതിന് ശേഷം കഴുത്തിറുക്കി കൊല്ലുകയും ചെയ്യുകയായിരുന്നു. അതിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചതായി അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആണ് മരണം എങ്ങനെ സംഭവിച്ചു എന്നറിഞ്ഞതും സജിത കുടുങ്ങിയതും.

Comments are closed.