കണ്ണിന്‍റെ സംരക്ഷണങ്ങള്‍ എങ്ങിനെ ??

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
കണ്ണുകളില്ലാത്ത ഒരവസ്‌ഥയെക്കുറിച്ച്‌ ചിന്തിക്കാനേ സാധ്യമല്ല. ഈ ലോകത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ മനുഷ്യനേത്രങ്ങള്ക്കാ കും.
ആധുനിക ജീവിത ശൈലിയിലെ സമ്മര്ദേങ്ങള്‍, ഉത്‌ക്കണ്‌ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന്‌ പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.
1. മൂക്കാത്ത വെള്ളരി മുറിച്ച്‌ തണുപ്പിച്ച്‌ ദിവസവും പത്ത്‌ മിനിറ്റ്‌ നേരം കണ്ണിനു മേല്‍ വച്ച്‌ വിശ്രമിക്കുക.
2. ഒലിവ്‌ ഓയിലും പുതിനയിലയും തേനും ചേര്ത്തവരച്ച്‌ രാത്രി കണ്ണിനു താഴെ പുരട്ടുക.
3. കുമ്പളങ്ങയുടെ വിത്ത്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ ഉണക്കമുന്തിരി ചേര്ത്തതരച്ച്‌ കണ്ണിനു ചുറ്റും പുരട്ടുക.
4. തക്കാളിനീരും നാരങ്ങാനീരും തമ്മില്‍ കലര്ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയുക.
5. പാലും നേന്ത്രപ്പഴവും അരച്ച്‌ കണ്തളടങ്ങളില്‍ പുരട്ടുക.
6. തേന്‍ പുരട്ടുക.
7. കസ്‌തൂരി മഞ്ഞളും രക്‌തചന്ദനവും തുല്യമായി അരച്ച്‌ പുരട്ടുക.
8. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ചൂട്‌ മാറും വരെ കണ്ണിനു മുകളില്‍ വയ്‌ക്കുക.
9. താമരപ്പൂവിനകത്തെ അരി അരച്ച്‌ കണ്ണിനു ചുറ്റും പുരട്ടുക.
10. പശുവിന്‍ നെയ്യ്‌ പുരട്ടുക.
11. ഉരുളക്കിഴങ്ങ്‌ നീര്‌ പഞ്ഞിയില്‍ മുക്കി കണ്ത ടങ്ങളില്‍ പുരട്ടുക.

1. കണ്ണിന്റെ തിളക്കവും അഴകും നിലനിര്ത്താ്ന്‍ ദിവസവും ആറ്‌, എട്ട്‌ മണിക്കൂര്‍ ഉറങ്ങണം. പകലുറക്കം, രാത്രി ഉറക്കമിളയ്‌ക്കല്‍ എന്നിവ ഒഴിവാക്കുക.
2. ഉത്‌ക്കണ്‌ഠ, മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.
3. വെയിലത്തുനിന്നും വന്നയുടനെ തണുത്ത വെള്ളത്തില്‍ കുളിക്കരുത്‌. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ഒഴിവാക്കുക.
4. പുസ്‌തകം വായിക്കുമ്പോള്‍ മുറിയില്‍ ആവശ്യത്തിന്‌ വെളിച്ചം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പുസ്‌തകം കണ്ണില്‍ നിന്നും കുറഞ്ഞത്‌ പതിനഞ്ച്‌ പതിനാറ്‌ ഇഞ്ച്‌ അകലത്തില്‍ പിടിക്കുക. മങ്ങിയ വെളിച്ചത്തിലും യാത്ര ചെയ്യുമ്പോഴും വായിക്കരുത്‌.
5. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെളിച്ചം കണ്ണിന്‌ അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. സ്‌ക്രീന്‍ മുഖത്തിന്‌ നേരെ അല്ലെങ്കില്‍ ഒരല്പംര താഴ്‌ത്തി വയ്‌ക്കുക. കണ്ണട ഉപയോഗിക്കുക.
6. അരമണിക്കൂര്‍ കഴിയുമ്പോള്‍ കണ്ണുകള്ക്ക് ‌ വിശ്രമം കൊടുക്കുക.
7. മുഖത്തു പുരട്ടുന്ന സൗന്ദര്യ വസ്‌തുക്കള്‍ കണ്ണിനടിയില്‍ പുരട്ടരുത്‌. ഇവ ഉണങ്ങി വലിഞ്ഞാല്‍ കണ്ണിനടിയിലെ ചര്മതത്തില്‍ പാടുകള്‍ വീഴാം.
8. യാത്ര ചെയ്യുമ്പോള്‍ സണ്ഗ്ലാണസ്‌ ഉപയോഗിക്കുക. കണ്ണില്‍ പൊടിയും വെയിലും ഏല്ക്കാ്തെ സംരക്ഷിക്കുക.
9. കണ്ണിന്റെ സൗന്ദര്യ വര്ധസനവിനായി നിരവധി വസ്‌തുക്കള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇവ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്ഡ്്‌ ഉത്‌പന്നങ്ങള്‍ വാങ്ങിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
10. മറ്റുള്ളവരുടെ സോപ്പ്‌, തോര്ത്ത് ‌, സൗന്ദര്യവര്ധ്ക വസ്‌തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
11. ആഹാരദഹനത്തിന്റെ ക്രമക്കേട്‌ നേത്രരോഗങ്ങള്ക്ക്വ‌ കാരണമാകാം. അതിനാല്‍ വിരുദ്ധാഹാരം, സമയം തെറ്റിയ ആഹാരരീതി ഇവ ഒഴിവാക്കി ചിട്ടയായ ആഹാരക്രമം ശീലിക്കുക.

1. വെള്ളരി നീര്‌ ഒരു ഗ്ലാസ്‌ പതിവായി കഴിക്കുക.
2. ദിവസവും ഇരുപത്‌ മില്ലി ലിറ്റര്‍ നെല്ലിക്കാനീര്‌ കുടിക്കുകവഴി കണ്ണുകള്‍ തിളക്കമുള്ളതാകും.
3. കാരറ്റ്‌ അരിഞ്ഞുണങ്ങി പൊടിച്ച്‌് ഒരു ടേബിള്‍ സ്‌പൂണ്‍ വീതം പതിവായി കഴിക്കുക.
4. മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക.
5. വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക.
6. ചീര, പച്ച ബീന്സ്ു‌, കാരറ്റ്‌, പച്ചക്കറികള്‍, ചെറുപയര്‍, തക്കാളി, കാബേജ്‌, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്‌, ആപ്പിള്‍, ഉണങ്ങിയ ആപ്രിക്കോട്ട്‌, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്ക്ക് ‌ നല്ല തിളക്കവും നിറവും കിട്ടും.
7. കൂടുതല്‍ ഉപ്പ്‌, പുളി, എരിവ്‌ എന്നിവ ഒഴിവാക്കുക. കൃത്രിമ പാനീയങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, ജങ്ക്‌ ഫുഡ്‌ ഇവ ഒഴിവാക്കുക. ദിവസവും തവിട്‌ കഴിച്ചാല്‍ കണ്പീ്ള അടിയുന്നത്‌ ഒഴിവാക്കാം. തഴുതാമ നീര്‌ അരിച്ചെടുത്ത്‌ മുലപ്പാല്‍ ചേര്ത്ത് ‌ കണ്ണിലെഴുതിയാല്‍ ചൊറിച്ചില്‍ മാറും.
8. നെയ്യ്‌ ഭക്ഷണത്തില്‍ ഉള്പ്പെ്ടുത്തുക.
കണ്ണിനുള്ളില്‍ ഒഴിക്കുന്ന ഔഷധങ്ങള്‍ ഒരു വിദഗ്‌ധനായ ആയുര്വേചദ ഡോട്‌റുടെ നിര്ദേുശപ്രകാരം മാത്രം ഉപയോഗിക്കുക.

Comments are closed.