കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കൂ …; നടന്‍ ഹരീഷ് പേരടി

കൊച്ചി: മലയാള സിനിമാ ലോകത്തിന് വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇന്ന് ആര്‍ത്തവമുള്ള സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് അത് ചര്‍ച്ച ചെയ്യാതെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്റെ സിനിമാ സൃഷ്ടാക്കളെന്ന് ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘ഫെയ്‌സ് ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു… അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു… IVശശി, T.ദാമോദരന്‍ സിനിമയായ ‘അങ്ങാടിക്കപ്പുറത്ത് ‘ എന്ന സിനിമയില്‍ അച്ഛന്‍ കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു… അപ്പോള്‍ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയില്‍ന്റെ വക്കത്ത് തൂറാന്‍ പോയിന്ന്… തീട്ട പറമ്പൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാള സിനിമ പറഞ്ഞിട്ടുണ്ട് … ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞു ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് .. ഒരു വലിയ ആര്‍ത്തവ പറമ്പിനെ കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മള്‍ ഇല്ലാത്ത തീട്ടപറമ്പിനെ പറ്റി ചര്‍ച്ച ചെയ്യുന്നു… മലയാള സിനിമ ഇപ്പോഴും 20 പത് കൊല്ലം പിന്നില്‍ തന്നെയാണ്…

മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയ്ക്ക് നെഞ്ചില്‍ കൈ വെച്ച് സന്തോഷിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത്… ഒരു തമിഴ് സിനിമയാണെന്നും നമ്മള്‍ ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം… പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അല്‍ഫോസ് കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കൂ …ഭര്‍ത്താവിന്റെ വീട്ടില്‍ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനഗ ദുര്‍ഗയുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ…’

 

Comments are closed.