കുഞ്ഞുങ്ങൾക്കുള്ള ഡയപ്പർ ഉപയോഗം ; അമ്മമാർ ശ്രദ്ധിക്കേണ്ടതെന്തൊക്കെ..

കുഞ്ഞുങ്ങളുടെ ഡയപ്പർ സജീവമായി ഉപയോഗിക്കുന്ന കാലമാണിപ്പോൾ. പണ്ട് യാത്ര വേളകളിലും മറ്റും അത്യാവശ്യ സമയങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ഡയപ്പറുകൾ ഇപ്പോൾ എല്ലാ സമയത്തും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഉപയോഗത്തിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എളുപ്പത്തിനായി ഉപയോഗിക്കുന്ന ഡയപ്പറുകൾക്ക് ദോശ ഫലങ്ങളുമുണ്ട്. ദീർഘ നേരം ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങൾക്ക് പല പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

1. ഡിസ്പോസിബിൾ ‍ഡയപ്പറുകൾ തുടർച്ചയായി ദീ്ർഘനേരം ഉപയോ​ഗിക്കരുത്. അത്തരത്തിൽ ഉപയോ​ഗിക്കുമ്പോൾ മലമൂത്രവിസർനജത്തെ തുടർന്നുള്ള നനവും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയും വായുസഞ്ചാരം തടസ്സപ്പെട്ടും ഡയപ്പർകെട്ടിയ ഭാ​ഗത്ത് ഫം​ഗസ് മൂലമുള്ള അണുബാധ ഉണ്ടാകാനിടയുണ്ട്.

2. വിവിധ തരം ജെല്ലുകളും കൃത്രിമ വസ്തുക്കളും ഉപയോ​ഗിച്ചാണ് ഡിസ്പോസിബിൾ ഡയപ്പറുകൾ നിർമിക്കുന്നത്. ഇവയ്ക്ക് ആ​ഗിരണ ശേഷി കൂടുതലായിരിക്കും. അതിനാൽ ദീർഘനേരം ഇവ ഉപയോ​ഗിക്കുകയും ചെയ്യും. ഇങ്ങനെ നനവു നിൽക്കുന്ന ഡയപ്പറുകൾ ചർമവുമായി തൊട്ടുനിൽക്കുന്ന ഭാ​ഗത്ത് ചുവപ്പ് നിറവും ചിലപ്പോൾ കുമിളകളും ഉണ്ടാക്കാം. ചർമത്തിൽ ചൂടും അനുഭവപ്പെടാനിടയുണ്ട്.

3. ഡയപ്പറുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ കുഞ്ഞിന്റെ പ്രതിരോധശേഷിയെ ബാധിച്ചേക്കാം. പ്രതിരോധശേഷി കുറയുന്നത് കുഞ്ഞിന് ഇടയ്ക്കിടെ അണുബാധയുണ്ടാകാൻ വഴിയൊരുക്കും.

4. ഡയപ്പറിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അലർജിക്ക് കാരണമാകാറുണ്ട്. ജലംശം വലിച്ചെടുക്കാനായി ഉപയോ​ഗിച്ചിരിക്കുന്ന ജെൽ അബ്സോബന്റുകൾ കുഞ്ഞിന്റെ ചർമത്തിൽ അലർജിക്ക് ഇടയാക്കാം.

5. സ്ഥിരമായി ഡയപ്പർ ഉപയോ​ഗിക്കുന്നത് കുട്ടികളുടെ ടോയ്ലറ്റ് ഉപയോ​ഗം പരിശീലിക്കുന്നത് വെെകാൻ ഇടയാക്കുന്നു.അതിനാൽ ഡയപ്പർ ഉപയോ​ഗം പരമാവധി കുറച്ച് കൊണ്ട് വരിക.

Comments are closed.