ഹൃദയാഘാതം കണ്ടുപിടിക്കാൻ പതിനാല് മിനിറ്റ് മതി

ഇന്ത്യയില്‍ ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം കൂടിവരുകയാണ്. സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കണമെങ്കിൽ രക്തം ലാബിൽ നൽകിയ ശേഷം നാല് മണിക്കൂർ കാത്തിരിക്കണം. എന്നാല്‍ ഇനി വെറും പതിനാല് മിനിറ്റിനുള്ളിൽ ഹൃദയാഘാതം കണ്ടുപിടിക്കാം. രക്തപരിശോധനയിലൂടെ പതിനാലാം മിനിറ്റില്‍ ഹൃദയാഘാതം കണ്ടുപിടിക്കാനുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. ‘കോബാസ് എച്ച് 232 എ’ എന്ന ഉപകരണം ആധുനികമായി പോയിന്‍റ് ഓഫ് കെയർ(പിഒസി) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഈ ഉപകരണത്തിന്‍റെ പ്രയോജനം ലഭിക്കും. നിലവില്‍ വന്‍കിട ആശുപത്രികളില്‍ മാത്രം ലഭിക്കുന്ന സൗകര്യമാണിത്. ചികിത്സാ രംഗത്ത് ഈ ഉപകരണം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Comments are closed.