തിരുവനന്തപുരത്ത് 19-കാരനെ കൊലപ്പെടുത്തി; ഒരാള്‍ പിടിയില്‍, സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കൊലപാതകം. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മുൻ വെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ധനുഷ് (18) പോലീസിന്റെ പിടിയിലായി. ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്.

Leave A Reply