ലോകകപ്പ് യോഗ്യത മത്സരം; ഇന്ത്യക്കെതിരെ ഖത്തര്‍ ഒരു ഗോളിന് മുന്നില്‍

ഭൂവനേശ്വര്‍: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്കെതിരെ കരുത്തരായ ഖത്തര്‍ ഒരു ഗോളിന് മുന്നില്‍. മത്സരം ആദ്യ പകുതി പിന്നിട്ടപ്പോള്‍ 4-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ഖത്തര്‍ മുന്‍തൂക്കം സ്ഥാപിച്ചത്.

തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 42-ാംമിനിറ്റില്‍ ഒരു മികച്ച അനിരുദ്ധ് ഥാപ്പ പാഴാക്കി.

യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെതിരെ ഏകപക്ഷീയ ഒരു ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഖത്തറിനെ നേരിടുന്നത്. എന്നാല്‍ ആദ്യ കളിയില്‍ അഫ്ഗാനിസ്താനെ 8-1ന് തകര്‍ത്താണ് ഖത്തര്‍ ഇറങ്ങിയിട്ടുള്ളത്.

Leave A Reply