മോദി ഡ്രസ്സിംഗ് റൂമിൽ നേരിട്ടെത്തി ആശ്വസിപ്പിച്ചിട്ടും സങ്കടം മറയ്ക്കാനാവാതെ രോഹിത്തും കോഹ്‌ലിയും; വീഡിയോ വൈറൽ
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ മുഹമ്മദ് സിറാജ് ഗ്രൗണ്ടില്‍ പൊട്ടിക്കരയുന്നതും ജസ്പ്രീത് ബുമ്ര ആശ്വസിപ്പിക്കുന്നതും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരെ കണ്ണീരണയിച്ച കാഴ്ചയായിരുന്നു.
മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ താരങ്ങളില്‍ പലരും സങ്കടം അടക്കാനാവാത്ത ഇരിക്കുന്നത് കണ്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് മത്സരശേഷം കോച്ച് രാഹുല്‍ ദ്രാവിഡും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെ മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.