വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി​ച്ചു; ഉടമയുടെ സ​ഹോ​ദ​ര​ൻ പിടിയിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ തീ​വ​ച്ച സം​ഭ​വ​ത്തി​ൽ സ്കൂട്ടർ ഉടമയുടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ച​ര​ളി​ൽ സ​ജി​ലേ​ഷ് (35) നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ​ജി​ലേ​ഷ് സ​ഹോ​ദ​ര​നോ​ട് സ്കൂ​ട്ട​ർ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ഹോ​ദ​ര​ൻ ന​ൽ​കി​യി​ല്ല. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ സ​ജി​ലേ​ഷ് സ്കൂ​ട്ട​ർ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കു​റ്റ്യാ​ടി​യി​ലെ പ​മ്പി​ൽ നി​ന്നാ​ണ് സ​ജി​ലേ​ഷ് പെ​ട്രോ​ൾ വാ​ങ്ങി​യ​ത്. ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് സ​ജി​ലേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ്റം സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Leave A Reply