‘ഫൈനലില്‍ മാത്രം എന്തിനാണ് രോഹിത് അങ്ങനെ ചെയ്തത്….’; വിമര്‍ശനവുമായി വസീം അക്രവും ഗൗതം ഗംഭീറും

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ കിരീടം അടിയറവെച്ചതിന് പിന്നാലെ ടീം ഇന്ത്യക്കെതിരെ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. പത്ത് കളികളും ജയിച്ച് ഫൈനലിലെത്തിയ ടീമിനെ ഒറ്റ കളിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ തള്ളിക്കളയാനാവില്ലെന്നതായിരുന്നു പൊതുവെ ഉയര്‍ന്ന വികാരം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മുതല്‍ ആരാധകര്‍വരെ ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് മുന്നിട്ടിറങ്ങിയത്.

എന്നാല്‍ ഫൈനലില്‍ രോഹിത്തിന് പിഴച്ചൊരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ വസീം അക്രവും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ഇപ്പോള്‍. ഫൈനലില്‍ മാത്രം ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത് വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ഇരുവരും വിമര്‍ശനം ഉയര്‍ത്തിയത്.

വിരാട് കോലി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെ ക്രീസിലേക്ക് അയച്ച രോഹിത്തിന്‍റെ തീരുമാനത്തെയാണ് ഇരുവരും സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യം ചെയ്തത്.

Leave A Reply