പതിനാലുകാരന് നേരെ ലൈംഗിക അതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

പത്തനാപുരം: മാങ്കോട്ട് പതിനാലുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അഞ്ച് യുവാക്കൾ പിടിയിൽ. ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ വിദ്യാർത്ഥിയെ അക്രമിക്കുകയും ജനനേന്ദ്രിയത്തിൽ കത്തിവച്ച് മുറിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.

സംഭവമായി ബന്ധപ്പെട്ട് മാങ്കോട് ബാബു വിലാസത്തിൽ അജിത്ത് (30), അനീഷ് ഭവനിൽ അനീഷ് (26), മംഗലത്ത് വീട്ടിൽ രാജേഷ് (31), കാഞ്ഞിരത്തും വിളയിൽ അജിത്ത് (26), അഖിൽ ഭവനിൽ അഖിൽ (26) എന്നിവരെ പോക്സോ നിയമപ്രകാരം പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

മാങ്കോട് ഗവ. ആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു . കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്.ഐമാരായ ശരലാൽ, ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത്, അനൂപ്, മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply