ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐടിബിപി) അവസരം. കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കായിക താരങ്ങൾക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. 248 ഒഴിവുകളാണുള്ളത്.

അത് ലറ്റിക്‌സ് (പുരുഷന്‍/വനിത)-42, അക്വാട്ടിക്‌സ് (പുരുഷന്‍)-39, ഇക്വസ്ട്രിയന്‍ (പുരുഷന്‍) -8, സ്‌പോര്‍ട്സ് ഷൂട്ടിം​ഗ് (പുരുഷന്‍/ വനിത)-45, ബോക്‌സിം​ഗ് (പുരുഷന്‍/ വനിത)-21, ഫുട്ബോള്‍ (പുരുഷന്‍)-19, ജിംനാസ്റ്റിക്‌സ്-(പുരുഷന്‍)-12, ഹോക്കി (പുരുഷന്‍)-7, വെയ്റ്റ് ലിഫ്റ്റിം​ഗ് (പുരുഷന്‍/ വനിത)-21, വുഷു (പുരുഷന്‍)-2, കബഡി (വനിത)-5, റസലിങ് (പുരുഷന്‍)-6, ആര്‍ച്ചറി (പുരുഷന്‍/ വനിത)-11, കയാക്കിം​ഗ് (വനിത)-4, കനോയിം​ഗ് (വനിത)-4, റോവിം​ഗ് (പുരുഷന്‍/ വനിത)-10 എന്നിങ്ങനെയാണ് കായികയിനങ്ങളും ഒഴിവുകളും.

വനിതകള്‍ക്കും പട്ടികജാതി, പട്ടിക വർ​ഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 100 രൂപ അപേക്ഷ ഫീസ്. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നവംബര്‍ 28 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

Leave A Reply