ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണമാണെന്ന് രാജ്നാഥ് സിംഗ്

ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണമാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല ചർച്ചയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം തങ്ങളുടെ പ്രയോജനത്തിന് മാത്രമായല്ല മറിച്ച് ഇന്തോ-പസഫിക്ക് മേഖലയുടെ മുഴുവൻ സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കും. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും വലിയ അടുപ്പമുണ്ടാക്കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Leave A Reply