ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ  ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്. ഇന്ന് കാലത്ത് സൽമാനിയ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.

എവറസ്റ്റ് മെക്കാനിക്കൽ  കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസം മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്  അബോധാവസ്‌ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല. നാട്ടിൽ ആയിരുന്ന ഭാര്യ ലിജി ബഹ്റൈനിലേയ്ക്ക് സന്ദർശക വീസയിൽ എത്തിയിരുന്നു.

Leave A Reply