യുഎഇയിൽ ഭക്ഷണം പാഴാക്കുന്ന വീടുകൾക്ക് പിഴ ചുമത്തുന്നത് പരിഗണനയിൽ
യുഎഇയിൽ ഭക്ഷണം പാഴാക്കുന്ന വീടുകൾക്ക് പിഴ ചുമത്തുന്നത് പരിഗണനയിൽ. ശരാശരി 60% ഭക്ഷണവും വലിച്ചെറിയുന്നതു കുടുംബങ്ങളാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഭക്ഷണനഷ്ടവും പാഴാക്കുന്നതും കുറയ്ക്കുന്ന പദ്ധതി നിഅ്മയുടെ മേധാവി ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു.
അതേസമയം യു.എ.ഇയിൽനിന്ന് സഹായവസ്തുക്കളുമായി ഈജിപ്തിലെ അൽ ആരിഷിൽ എത്തിയ വാഹനങ്ങൾ ഞായറാഴ്ച റഫ അതിർത്തിയിലേക്ക് പുറപ്പെട്ടു. ഇതു വഴിയാണ് വാഹനങ്ങൾ ഗസ്സയിലേക്ക് പ്രവേശിക്കേണ്ടത്. 272.5 ടൺ സഹായവസ്തുക്കൾ അടങ്ങിയ 13 ട്രക്കുകളാണ് റഫ അതിർത്തിയിലേക്ക് സഞ്ചരിക്കുന്നത്.
ഇതിൽ 10 ട്രക്കിൽ ആകെ 252 ടൺ തൂക്കം വരുന്ന 16,800 ഭക്ഷ്യ കിറ്റുകളും മൂന്ന് ട്രക്കിൽ 360 ടെന്റുകളുമാണ്. ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി ശേഖരിച്ച വസ്തുക്കളാണ് യു.എ.ഇയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ വിതരണം ചെയ്യാനെത്തിക്കുന്നത്.