മെഡിക്കൽ കോളേജുകൾക്ക് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിടുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ
മെഡിക്കൽ കോളേജുകൾക്ക് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിടുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. പരിശോധനാസംഘത്തെ തീരുമാനിക്കുക സോഫ്‌റ്റ്‌വേറിന്റെ സഹായത്തോടെയാകും. ബാഹ്യ ഇടപെടലുകളും പണമുൾപ്പെടെയുള്ള വാഗ്ദാനങ്ങളുംനൽകി പരിശോധനാസംഘത്തെ സ്വാധീനിക്കുന്നത് തടയാനാണിത്.
അധ്യാപക-വിദ്യാർഥി എണ്ണം, സ്ഥാപനത്തിലെ അടിസ്ഥാനസൗകര്യം, പഠനനിലവാരം തുടങ്ങി എൻ.എം.സി. നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കണക്കാക്കിയാകും കോളേജുകൾക്ക് അംഗീകാരംനൽകുക. മെഡിക്കൽ കോളേജുകളുടെ പട്ടികയും മൂല്യനിർണയത്തിനെത്തുന്ന തീയതിയും എൻ.എം.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒരു കോളേജിനായുള്ള എല്ലാ പരിശോധനകളും (യു.ജി., പി.ജി. കോഴ്‌സുകൾ) ഒരേദിവസംതന്നെ നടത്തും. പരമാവധി അഞ്ചുപേരാകും സംഘത്തിലുണ്ടാവുക.