മറാഠാവിഭാഗത്തിന് സംവരണം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പെൺകുട്ടി ജീവനൊടുക്കി

മറാഠാവിഭാഗത്തിന് സംവരണം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പെൺകുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജൽനയിൽ 14 വയസ്സുള്ള പെൺകുട്ടിയാണ് ജീവനൊടുക്കിയത്. മറാഠാ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നും തന്റേത് പാഴ്‌വാക്കായി പോകരുതെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതി.

വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മറാഠാവിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാവ് ജരാങ്കെ പാട്ടീൽ സംസ്ഥാനയാത്രയ്ക്ക് തുടക്കംകുറിച്ചതിനുപിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യ. കഴിഞ്ഞയാഴ്ച നാന്ദേഡിൽ ഒരു യുവാവ് അത്മഹത്യചെയ്തിരുന്നു.

Leave A Reply