നിയമസഭാതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം മധ്യപ്രദേശിൽനിന്ന് പിടിച്ചെടുത്തത് 340 കോടിയുടെ പണവും ആഭരണങ്ങളും മയക്കുമരുന്നും.
ഒക്ടോബർ ഒൻപത്-നവംബർ 16 കാലയളവിൽ സംസ്ഥാനത്തുടനീളം എൻഫോഴ്സ്‌മെന്റ് ഏജൻസികൾ നടത്തിയ പരിശോധനയിൽ 40.18 കോടി രൂപയുടെ കള്ളപ്പണം, 65.56 കോടി രൂപ വിലമതിക്കുന്ന 34.68 ലക്ഷം ലിറ്റർ അനധികൃത മദ്യം, 17.25 കോടി രൂപയുടെ മയക്കുമരുന്ന്, 92.76 കോടി രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി, 124.18 കോടിരൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അനുപം രാജൻ പറഞ്ഞു.