ചില സാഹചര്യങ്ങൾ, സീരിയലുകളിൽ നിന്ന് ഇടവേള എടുത്തു; മാളവിക വെയിൽസ്

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക വെയില്‍സ്. പൊന്നമ്പിളി എന്ന ഹിറ്റ് സീരിയലിന് ശേഷം മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു മാളവിക.

ഇപ്പോഴിതാ തനിക്ക് ലഭിച്ച അവാർഡിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. മികച്ച നടിക്കുള്ള ദൃശ്യ അവാർഡാണ് നടി ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അഭിനയതിനാണ് അവാർഡ്. സാധാരണക്കാരിയായ അഞ്ജന തോട്ടം തൊഴിലില്‍ നിന്നും ഐഎഎസ് ഓഫീസറാവുകയും അവിടുന്ന് മുഖ്യമന്ത്രിയായി മാറുന്നതുമൊക്കെ കാണിച്ചിരുന്നു. തന്റെ കരിയറില്‍ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം ഇതുപോലെയുള്ള കഥാപാത്രം ചെയ്യാന്‍ സാധിച്ചതാണെന്ന് മാളവിക മുന്‍പ് പറഞ്ഞിരുന്നു.

‘ഇത് തന്റെ ആദ്യത്തെ അവാര്‍ഡ് അല്ലെന്നും നാലാമത്തെ അവാര്‍ഡാണെന്നും നടി പറയുന്നു. മഞ്ഞില്‍ വിരിഞ്ഞപൂവ് സീരിയലില്‍ നിന്നുമാണ് ഈ അംഗീകരം കിട്ടിയത്. അഞ്ച് വര്‍ഷമായി ഈ സീരിയലില്‍ താന്‍ അഭിനയിക്കുകയായിരുന്നു എന്നും വളരെയധികം സന്തോഷമുണ്ടെന്നും നടി പറയുന്നു. മാത്രമല്ല മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ആരാധകരോടും ഇതിന്റെ നിര്‍മാതാവിനോടും സംവിധായകനോടുമൊക്കെ താന്‍ നന്ദി അറിയിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

സീരിയലുകളിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് നടി ഇപ്പേൾ. അത് തനിക്ക് ഇപ്പോള്‍ ഒരു പേഴ്‌സണല്‍ സ്‌പെയ്‌സിന് വേണ്ടി ഒരു ബ്രേക്ക് ആവശ്യം ആണെന്ന് തോന്നിയെന്ന് മാളവിക പറയുന്നു. ബിസിനസ്സ് കാര്യങ്ങള്‍ക്കോ മറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടിയോ ഒന്നുമല്ല ഈ ബ്രേക്ക്. ഒരു മെന്റല്‍ ബ്രേക്കിന് വേണ്ടി മാത്രമാണെന്ന് നടി പറയുകയാണ്. ഭാവി പ്ലാനിങ്ങുകള്‍ അഭിനയം തന്നെയാണ്. ഇനിയും ഞാന്‍ വര്‍ക്കുകള്‍ ചെയ്യും. നല്ലൊരു വര്‍ക്ക് വന്നാല്‍ ഉറപ്പായും ചെയ്യുമെന്നും താരം പറയുന്നു.

 

Leave A Reply