ദുബായിൽ പൊതു ബസ് റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

ഗതാഗതം സുഗമമാക്കുന്നതിന് എമിറേറ്റിലെ പൊതു ബസ് റൂട്ടുകളിൽ ഒട്ടേറെ മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.യാത്രാസമയം കുറയ്ക്കാനും പൊതു ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും മെട്രോ, ട്രാം, മറൈൻ ഗതാഗതമുൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ബസ് സർവീസുകൾ സംയോജിപ്പിക്കാനുമാണ് ആർ.ടി.എ. ലക്ഷ്യമിടുന്നത്.

റൂട്ട് 11 എയ്ക്ക് പകരം റൂട്ട് 16 എ, 16 ബി എന്നിവ പ്രവർത്തനമാരംഭിക്കും. അൽ അവീർ ബ്രാഞ്ചിലെ റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിൽനിന്ന് ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിലേക്ക് റൂട്ട് 16 എ സേവനം നടത്തും. മടക്കയാത്ര സേവനങ്ങൾ റൂട്ട് 16 ബി ലഭ്യമാക്കും.

Leave A Reply