ദുബായിൽ സർക്കാർ സേവനകേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങ് ഫലങ്ങൾക്ക് അംഗീകാരം

ദുബായ് സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളുടെയും സേവനകേന്ദ്രങ്ങൾ വിലയിരുത്താനായി ആരംഭിച്ച സ്റ്റാർ റേറ്റിങ് സംവിധാനത്തിന്റെ ഫലങ്ങൾക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

മന്ത്രാലയങ്ങൾ, കോൾ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ വഴി പ്രവർത്തിക്കുന്ന 124 സർക്കാർ സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങ് സംവിധാനങ്ങൾക്കാണ് അംഗീകാരം നൽകിയത്.

സേവന കേന്ദ്രങ്ങളുടെ പ്രകടനം വിലയിരുത്തുകയും അവയുടെ ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലാണ് റേറ്റിങ് നൽകിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റി (ഐ.സി.പി.), യു.എ.ഇ. ആഭ്യന്തരമന്ത്രാലയം എന്നിവയുടെ മൂന്ന് സേവന കേന്ദ്രങ്ങൾക്ക് ആറ്‌്‌ സ്റ്റാർപദവി ലഭിച്ചു.

ഐ.സി.പി. യുടെ അൽ ദഫ്ര സെന്ററിലെ സേവനകേന്ദ്രം ഒരുവർഷത്തിനുള്ളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും പരാമർശമുണ്ട്.

Leave A Reply