ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് വർഗീയവാദികൾ

ആർഎസ്എസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ എപ്പോൾ നടക്കുന്നത് . കൊയിലാണ്ടി കൊല്ലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടന്നത് ഒളിഞ്ഞും മറഞ്ഞും ഇവിടുത്തെ ആർ എസ് എസുകാർ പല വിധത്തിലും മറ്റു പാർട്ടികളെ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്. . കൊല്ലം മേഖലാ ഡി.വൈ.എഫ്.ഐ. സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍പില്‍വെച്ച് രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

വിവാഹസത്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുന്‍പിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണ് എന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കഴിഞ്ഞ ദിവസം പുളിയഞ്ചേരിയില്‍ വെച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ സി.പി.എം. കൊല്ലം ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. കൊല്ലം മോഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ട.എന്തായാലും തക്കം പാർത്തിരിന്ന എവിടെ എങ്ങനെ വർഗീയതയുടെ വിത്തുകൾ വിതകം എന്നാണ് ഈ ആർഎസ്എസ് കാരുടെ ഗൂഢമായ ലക്‌ഷ്യം . പക്ഷെ അതെന്തായാലും കേരളത്തിൽ നടക്കില്ല.അതിനു ഇവിടുത്തെ സർക്കാർ സമ്മതിക്കില്ല

Leave A Reply