രാജ്യത്തെയും കേരളത്തിലെയുമൊക്കെ പൊതു നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് . ഇത് പറയാൻ കാരണം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമാണ് റോബിൻ ബസ് .
റോബിൻ ബസിനെതിരെ നടക്കുന്നത് ഭരണകൂട്ടത്തിന്റെ ക്രൂരമായ വേട്ടയാടലാണന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ പറയുന്നത് . സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ചു ബസ് ഉടമയെ തകർക്കാൻ ശ്രമിക്കുകയാണത്രേ .
ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ സർവീസിനിറങ്ങി എന്നതാണ് ബേബി ഗിരീഷ് ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ് മോട്ടോർ വെഹിക്കിൾ വകുപ്പെന്നാണ് പറഞ്ഞുവയ്ക്കുന്നത് .
തമിഴ്‌നാട്ടിൽ ബസ് പിടിച്ചെടുക്കാൻ ഇടയാക്കിയത് കേരളത്തിൽ നിന്നുള്ള നിർദ്ദേശത്ത തെുടർന്നാണെന്നാണന്നും ആരോപിക്കുന്നു . ഇന്നലെ പെർമിറ്റ് ലംഘിച്ചതിന് തമിഴ്‌നാട്ടിൽ ഗാന്ധിപുരം ആർടിഒ , ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു .
പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. പിന്നീട് യാത്രക്കാരെ വാളയാറിൽ എത്തിച്ചു അതിർത്തി കയറ്റി വിടുകയായിരുന്നു.
”പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിൽ എഴുതിയിരിക്കുന്നത്. ഇതിനെതിരെ ബസ്സിന്റെ ഉടമ പൊട്ടിത്തെറിക്കുകയാണ് . അയാൾ കുറ്റപ്പെടുത്തുന്നതെല്ലാം കേരളാ സർക്കാരിനെയാണ് . അത് വിവിധ മാധ്യമങ്ങളുടെ നമ്മൾ കണ്ടതാണ് .
ഇയാൾ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ നിലവിലുള്ള നിയമവും പാലിക്കേണ്ടിയിരുന്നു . എന്തിനാണ് ഇയാളുടെ ബസ് മോട്ടോർ വാഹന വകുപ്പ് പുറകെ നടന്ന് പിടിക്കുന്നത് . അവർ പിടിച്ചാലും നിയമം പാലിച്ചാണ് ബസ് സർവ്വീസ് നടത്തുന്നതെങ്കിൽ എന്തിന് അവരെ ഭയക്കണം ? ആരെയാണ് ഭയക്കുന്നത് ? നിയമം കൃത്യമായി പാലിച്ചാൽ ആരെയും ഭയക്കേണ്ട കാര്യമില്ല .
ഉദ്യോഗസ്ഥന്മാർ വാഹനം പരിശോധിക്കുമ്പോൾ കുറ്റങ്ങൾ കണ്ടാൽ മാത്രമേ അവർക്ക് പിഴയിടാൻ പറ്റുകയുള്ളു . അല്ലാതെ മോട്ടോർ വാഹന വകുപ്പിനെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥന്മാരെയും കുറ്റം പറയുകയും വെല്ലുവിളിക്കുകയും ചെയ്‌താൽ വകുപ്പുദ്യോഗസ്ഥർ തടഞ്ഞു നിറുത്തി അവരുടെ ഡ്യുട്ടി നിർവ്വഹിക്കും , അത് സോഭാവികമല്ലേ ?
കുറ്റമുണ്ടായിട്ടല്ലേ പിഴയിടുന്നത് ? വണ്ടി ഓടിക്കാൻ കോടതി പറഞ്ഞത് നിയമം ലംഖിച്ചു ഓടിക്കാനല്ല , പകരം നിയമം പാലിച്ചു സർവ്വീസ് നടത്താനാണ് . അല്ലാതെ കോടതി പറഞ്ഞുവെന്നും പറഞ്ഞു എന്തും ചെയ്യാമോ ? അങ്ങനെ എന്തും ചെയ്യാനുള്ള ലൈസൻസാണോ കോടതി വിധി ?
നിയമം ലംഖിച്ചാൽ നിങ്ങളെന്നല്ല ആരായാലും പിഴയൊടുക്കിയെ പറ്റൂ . എല്ലാവര്ക്കും നിയമം ഒരുപോലെയാണ്. അതിന് ആരെയും കുറ്റം പറയണ്ടാ , മുഖം വൃത്തികേടായതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ?
അതേസമയം പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ റോബിൻ ബസിന് ബദലായി തുടങ്ങിയ കെഎസ്ആർടിസി ലോ ഫ്‌ളോർ ബസ് ആദ്യദിനം തന്നെ മികച്ച വരുമാനം നേടി. പുതിയ സർവീസ് തുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് ഭീഷണി വന്നു .
സ്റ്റേഷൻ ക്ലസ്റ്റര്‍ ഓഫീസറുടെ മൊബൈൽ ഫോണിലും സ്റ്റാന്‍ഡിലെ ലാൻഡ് ഫോണിലും വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. ലാൻഡ് ലൈനിൽ നിരവധി പേർ വിളിച്ച് അസഭ്യം പറഞ്ഞു . പുതിയ സര്‍വീസ് ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കോളുകള്‍ വന്നത്. ഇതെല്ലാം റോബിൻ ബസിന്റെ ഫാൻസുകാരാണെന്നാണ് ലഭിക്കുന്ന വിവരം . വന്ന കോളുകളെല്ലാം റെക്കാർഡ് ചെയ്തിട്ടുണ്ട് , വിളിച്ചവർക്കെല്ലാം മുട്ടൻ പണിയാകും .