കൊടുങ്കാറ്റ്; സൈബീരിയയിൽ മൂന്ന് പേർ മരിച്ചു

മോസ്‌കോ : റഷ്യയിലെ സൈബീരിയയിൽ കൊടുങ്കാറ്റിൽ മൂന്ന് മരണം. ഇന്നലെ സെക്കൻഡിൽ 38 മീ​റ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. നിരവധി പേർക്ക് പരിക്കേ​റ്റു. ശക്തമായ കാ​റ്റിൽ വൈദ്യുതി ലൈനുകളും കെട്ടിടങ്ങളും തകർന്നതിനെ തുടർന്ന് നൊവോകസ്നെസ്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകളും കിന്റർഗാർട്ടനുകളും ഇന്ന് പ്രവർത്തിക്കില്ല. തൊട്ടടുത്തുള്ള പ്രോകോപീവ്സ്ക് നഗരത്തിലും അടിയന്തരാവസ്ഥയിൽ പ്രഖ്യാപിച്ചു.

 

കെമെറോവോ, ക്രാസ്‌നോയാർസ്‌ക്, നോവോസിബിർസ്‌ക്, ഓംസ്‌ക്, അൽതായ് ക്രായ്, റിപ്പബ്ലിക് ഒഫ് അൽതായ്, റിപ്പബ്ലിക് ഒഫ് ഖകാസിയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply