തിരുവനന്തപുരം: നവംബർ 20 തിങ്കളാഴ്ച മുതൽ കുട്ടികളുടെ ശാസ്ത്ര നാടകങ്ങൾ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 08.30-നുള്ള പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 06.30-നായിരിക്കും.
തൃശൂർ റീജണൽ തിയേറ്ററിൽ നടന്ന സംസ്ഥാന സ്‌കൂൾ നാടകോത്സവത്തിൽ മാറ്റുരച്ച 15 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.