മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) മാറ്റം വരുത്താതെ നിലനിര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ ഇടപാടുകാര്‍ക്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവില്‍ സ്ഥിരത പുലര്‍ത്താൻ സഹായിക്കുന്ന നടപടിയാണിത്.
കഴിഞ്ഞ ജൂലൈ മുതലാണ് എസ്ബിഐ വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ എംസിഎല്‍ആര്‍ നിരക്കുകള്‍ നിലനിര്‍ത്താൻ തുടങ്ങിയത്.
പ്രധാനമായും കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവര്‍ക്കാണ് ഈ നടപടി കൂടുതല്‍ പ്രയോജനം ചെയ്യുക.
ഒരു വര്‍ഷം കാലാവധിയുള്ള വായ്പകള്‍ക്ക് 8.55 ശതമാനമാണ് എംസിഎല്‍ആര്‍ നിരക്ക്. ഒരു രാത്രി മാത്രം കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 8 ശതമാനമാണ്. ഒരു മാസം കാലാവധിയുളള വായ്പകളുടെയും, 3 മാസം കാലാവധിയുള്ള വായ്പകളുടെയും എംസിഎല്‍ആര്‍ നിരക്ക് 8.15 ശതമാനമാണ്.