സക്‌ളോള്‍ കേരള മുഖേന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്‌സിംഗ് കെയര്‍ കോഴ്‌സിന്റെ ഒന്നാം ബാച്ചിലേക്കുളള പ്രവേശന തീയതി നീട്ടി.
പിഴകൂടാതെ നവംബര്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ എട്ടു വരെയും ഫീസടച്ച് സ്‌കോള്‍ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ടു ദിവസത്തിനകം സ്‌കോള്‍ കേരളയുടെ സംസ്ഥാന/ ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിയ്ക്കണം. ഫോണ്‍ :8078104255, 0471 2342271, 2342950.