കൊച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഉസ്താദുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദുമർ അറസ്റ്റിൽ. നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കൊച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതികൾ. സി.ഡബ്ല്യു.സി യുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്

കൊല്ലം കടയ്‌ക്കൽ സ്വദേശിയായ സിദ്ധിഖ് (24), തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(28), ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് റാസാളൾ(30) എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ മദ്രസ നടത്തി വരുകയായിരുന്നു.

കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നു എന്ന് സി.ഡബ്ല്യു.സിയ്‌ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാപോലിസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply