തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ക്ഷേമ പെന്ഷന് വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ച് ധനവകുപ്പ്. ഇതിന്റെ ഭാഗമായി 676.94 കോടി അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി.
നാല് മാസത്തെ പെൻഷൻ തുക നൽകാനുണ്ടെങ്കിലും നവകേരളാ സദസിന് മുമ്പ് ഒരു മാസത്തെ കുടിശിക നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം 26നകം വിതരണം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
നവകേരളാ സദസിന് മുന്‍പ് മുഴുവൻ കുടിശികയും തീര്‍ക്കാന്‍ ധനവകുപ്പ് തീവ്രശ്രമം നടത്തിയെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം ഇതിന് കഴിയാതെ വന്നതോടെ തത്ക്കാലം ഒരു മാസത്തെ പണം മാത്രം നല്കാന് തീരുമാനിക്കുകയായിരുന്നു.
വാര്‍ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന്, വിധവാ പെന്ഷന് എന്നിവയ്ക്കുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.