മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും ഇ​ന്നു വോ​ട്ടെ​ടു​പ്പ്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും ഛത്തി​സ്ഗ​ഡി​ലെ 70 സീ​റ്റു​ക​ളി​ലും ഇ​ന്നു പോ​ളി​ങ്.

മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​റ്റ ഘ​ട്ട​മാ​യി ആണ് വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്നത്.  കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഇ​ഞ്ചോ‌​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ, ഫ​ഗ​ൻ സിം​ഗ് കു​ല​സ്തെ, ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ.

ബി​എ​സ്പി-​ജി​ജി​പി സ​ഖ്യ​വും എ​സ്പി​യും ഏ​താ​നും മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്. 116 സീ​റ്റാ​ണു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

ഛത്തീ​സ്ഗ​ഡി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സ്-​ബി​ജെ​പി നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്. ബി​എ​സ്പി​ക്ക് ചി​ല​യി​ട​ങ്ങ​ളി​ൽ സ്വാ​ധീ​ന​മു​ണ്ട്. ന​വം​ബ​ർ ഏ​ഴി​നു ന​ട​ന്ന ആ​ദ്യ​ഘ​ട്ടം വോ​ട്ടെ​ടു​പ്പി​ൽ 78 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ്‌​ദേ​വ് എ​ന്നി​വ​ർ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്നു. 90 സീ​റ്റു​ള്ള സം​സ്ഥാ​ന​ത്ത് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 46 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ്.

Leave A Reply