ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെന്നും ഫൈനലിൽ പ്രവേശിച്ച രീതി ശ്രദ്ധയമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മികച്ച ബാറ്റിംഗും മികച്ച ബൗളിംഗ് പുറത്തെടുത്ത ഇന്ത്യ വിജയം ഉറുപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരെയായി നടന്ന മത്സരത്തിൽ 70 റൺസിന്റെ ഐതിഹാസിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ബാറ്റിംഗ് നിര ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ 48-ാം ഓവറിൽ പുറത്താക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ബൗളിംഗ് നിരയുടെ സമ്മർദ്ദവും പ്രതിരോധവും മറികടക്കാനും ന്യൂസിലൻഡ് നിരയ്‌ക്ക് സാധിച്ചില്ല.

Leave A Reply