ലോകകപ്പ്; ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി ഇന്ത്യന്‍ ടീം

ന്യൂസീലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ലോകകപ്പിലെ നാലാം ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പതറാതെ ബാറ്റെടുത്ത കിവീസിന് വെല്ലുവിളിയായത് മുഹമ്മദ് ഷമിയായിരുന്നു. സെമിയില്‍ ഏഴ് വിക്കറ്റുകളുമായി പടനയിച്ച ഷമിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ലോകകപ്പില്‍ ഷമിയുടെ നാലാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മൂന്നാമത്തേതും. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളറെന്ന നേട്ടവും ഷമിയുടെ പേരിലായി. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഷമി മറികടന്നത്.

അതേസമയം ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. 17ാം ഇന്നിംഗ്‌സിലാണ് ചരിത്രം എഴുതിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ വീണ നാലു വിക്കറ്റും നേടിയ ഷമിയാണ്. വിക്കറ്റ് നേട്ടം 51 ആക്കാനും ഷമിക്കായി. 127 റണ്‍സുമായി മിച്ചലും ചാപ് മാനുമാണ് ക്രീസിൽ. 41 റൺസെടുത്ത ഫിലിപ്പ്സിന്റെ വിക്കറ്റാണ് ഒടുവിൽ വീണത്. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്.

Leave A Reply