തിരുവനന്തപുരം ; സീക്കോ പൈസേ കീ ഭാഷ എന്ന നിക്ഷേപ വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി കോട്ടക് മ്യൂച്വൽ ഫണ്ട്തിരുവനന്തപുരത്ത് സി ബി എസ് ഇ അദ്ധ്വാപകർക്കായി പഠന ക്ലാസ് നടത്തി. സിബിഎസ്ഇയുടെ പങ്കാളിത്തത്തോടു കൂടിയുള്ള ഈ സംരംഭം ധനകാര്യ സാക്ഷരത സൃഷ്ടിക്കുന്നതിനായുള്ള തുടർച്ചയായ കർമ്മ പദ്ധതിയുടെ ഭാഗമാണ്. അദ്ധ്യാപകരിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക വഴി അത്വിദ്യാർഥികളിലേക്ക് പകരാനും അതു വഴി പുരോഗതിയിലേക്കുള്ള ഇന്ത്യയുടെ യാത്രയാഥാർഥ്യമാക്കാനും കഴിയും.
സംസ്ഥാനത്ത് 4200-ലേറെസി ബി എസ് ഇ അദ്ധ്വാ പകരാണുള്ളത്. ഇതിൽ
825 പേർ തിരുവനന്തപുരത്താണ്. ഇതിൽപകുതിപ്പേരും വനിതകളാണെന്നത്
സാമ്പത്തിക വളർച്ചയിൽ തുല്യത പാലിക്കാൻസാധിക്കുന്നു
എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്ലാസുകൾക്ക്നേതൃത്വം നൽകുന്നതിനായി സെന്റർ ഫോർ എഡ്യൂക്കേഷൻ
ആന്റ് ട്രെയിനിങ്ങിൽനിന്നുള്ള 500-ലേറെ വരുന്ന കഴിവുറ്റ പരിശീലകരുടെ
സേവനമാണ് കോട്ടക് മ്യൂച്വൽഫണ്ട് ഉപയോഗപ്പെടുത്തുന്നത്. പഠനത്തിന്റെ
ഗുണ നിലവാരം ഉറപ്പുവരുത്തുകയാണ്ലക്ഷ്യം.
നിക്ഷേപ മേഖലയെക്കുറിച്ച് നമ്മുടെഅദധ്യാപകർക്ക് അറിവ് പകർന്നു
കൊടുക്കുന്നതിന് കോട്ടക് മ്യൂച്വൽ ഫണ്ടും സിബി എസ് ഇ യും
ചേർന്നൊരുക്കിയ ഈ സംരംഭം സമഗ്ര വിദ്യാഭ്യാസ പ്രക്രിയയിലൂടെരാഷ്ട്ര
നിർമാണം സാദ്ധ്യമാക്കുകയെന്ന നമ്മുടെ ബാദ്ധ്യതയുമായി സമരസപ്പെടുന്നതാണെന്ന് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
പ്രിൻസിപ്പൽ ഫാ.സേവ്യർഅഭിപ്രായപ്പെട്ടു.
സാമ്പത്തിക ശാക്തീകരണമാണ്നിക്ഷേപ അപബോധ ക്ലാസുകളിലൂടെ
കോട്ടക് മ്യൂച്വൽ ഫണ്ട് ലക്ഷ്യമിടുന്നതെന്ന് കോട്ടക് മ്യൂച്വൽ ഫണ്ട്
ഡിജിറ്റൽ ഹെഡ് (മാർക്കറ്റിങ് ആന്റ് അനലിറ്റിക്സ്) കിഞ്ചാൽ ഷാ
പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയം കരുപ്പിടിപ്പിക്കുന്നതിലും
യുവ തലമുറയെവാർത്തെടുക്കുന്നതിലും അദ്ധ്യാപകർക്ക് വലിയ
പങ്കാണുള്ളത്. സാമ്പത്തികഅവബോധമുള്ള അദ്ധ്യാപ കർക്ക് നമ്മുടെ
സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്താൻസാധിക്കും. രാജ്യത്തെ വലിയ
സാമ്പത്തിക ശക്തിയായിവളർത്തിക്കൊണ്ടുവരുന്നതിലേക്കുള്ള
സുപ്രധാന കാൽവയ്പാണ് ഈ സംരംഭം.പുരോഗതിയിലേക്കും വളർച്ചയിലേക്കുമുള്ള രാഷ്ട്രത്തിന്റെ ആശയാഭിലാഷങ്ങളോട്ചേർന്നു
പോകുന്നതാണ് സീക്കോ പൈസേ കീ ഭാഷ"യെന്ന് ഷാ വ്യക്തമാക്കി.