സ്വർണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ, കടത്തിയത് 60തവണ; നേതൃത്വം നൽകിയത് സിഐഎസ്എഫ് അസി. കാമൻഡർ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റും. സിഐഎസ്എഫ് അസിസ്റ്റന്റ് കമാറ്റന്‍ഡന്റിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയെന്ന് പോലീസ്. കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തിന് കൂട്ടുനിന്നു. മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് തെളിവ് ശേഖരിച്ചത്.
സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തുവച്ച് മൂന്ന് തവണ പോലീസ് പിടികൂടിയിരുന്നു. അതില്‍ നിന്നും പോലീസിന് നിര്‍ണായക വിവരം കിട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായ തെളിവുകള്‍ ലഭിച്ചത്.
ഉദ്യോഗസ്ഥര്‍ക്കും കടത്തുകാര്‍ക്കും മാത്രം സംസാരിക്കാനായി പ്രത്യേക സിം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കമാന്‍ഡന്റിന്റെ ഒത്താശയോടെ 60 തവണ സ്വര്‍ണം കടത്തിയതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശി റഫീക്കിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്‍ഡിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും പേരില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ ഷറഫലിയും സ്വര്‍ണം വാങ്ങാനെത്തിയ ഫൈസലില്‍ നിന്നുമാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.