അടിയും തുടങ്ങി പുന:സംഘടന ലിസ്‌റ്റും വന്നു, ഇനി കലാപം!

ഒരുമായുണ്ടാകിൽ ഉലക്കമേലും കിടക്കാം എന്നാൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ തമ്മിൽ യാതൊരുവിധ ഒത്തൊരുമയും ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഈ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പുനർസംഘടന നടക്കാൻ ഇരിക്കുന്നതിന് മുന്നേ ഉള്ള പ്രശനം. . ‘‘മണ്ഡലം സമവായ കമ്മിറ്റിയിൽ നിലവിലുള്ള നേതാക്കൾ തുടരാനാണ്‌ ചീമേനിയിൽ ധാരണ ആയിരുന്നത് . എന്നാൽ ചീമേനി, കരിന്തളം മണ്ഡലങ്ങൾ എനിക്ക്‌ വേണമെന്ന്‌ ഏകപക്ഷീയമായി പറഞ്ഞ്‌, സ്വന്തക്കാരെ തിരുകിക്കയറ്റാനായിരുന്നു രാജ്‌ മോഹൻ ഉണ്ണിത്താൻ എംപി ശ്രെമിച്ചത് ഇപ്പോൾ ശ്രെമിക്കുന്നതും. . . . ഇതിനായി സമവായ സമിതി അംഗങ്ങളെ ഭീഷണിപ്പെടുതുകയും പ്രവർത്തകരെ കണ്ടാൽ തന്നെ അയാൾ ചീത്ത വിളിക്കുകായും ഒക്കെ ചെയ്തിരുന്നു ഇതിനെതിരെ നേതാക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. . .

ഇങ്ങനെ പുകഞ്ഞുനീറിയ മണ്ഡലം കോൺഗ്രസ്‌ പുന:സംഘടന ഇപ്പോൾ ആളിക്കത്തുകയാണ്. . കാസർകോട്‌ മണ്ഡലത്തിൽ പ്രസിഡന്റായി നിയമതിനായ രാജ്‌മോഹൻ ഉണ്ണിത്താന്റെ നോമിനി സാജിത്‌ കമ്മാടനെതിരെ കാസർകോട്ടുനിന്നുതന്നെ കലാപമുയർന്നു.. . സാജിതിനെ അംഗീകരിക്കില്ലെന്നുകാട്ടി മണ്ഡലത്തിലെ മുപ്പതോളം പ്രവർത്തകർ കെപിസിസി പ്രസിഡന്റിന്‌ രാജിക്കത്തയചിരിക്കുന്നത്. . .

തീരുമാനം അടിയന്തിരമായി പുന:പരിശോധിക്കണമെന്നും അല്ലെങ്കിൽ, എല്ലാത്തരത്തിലുമുള്ള പാർടിപ്രവർത്തനവും അവസാനിപ്പിക്കുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. . . സാജിത്‌ കമ്മാടൻ നീലേശ്വരം സ്വദേശിയാണ്‌. വോട്ടുള്ളതും നീലേശ്വരത്താണ്‌. എന്നാൽ സജീവമായ നിരവധിപ്രവർത്തകരുള്ള സ്ഥലത്ത്‌ മറ്റിടങ്ങളിൽനിന്നും ആൾക്കാരെ ഇറക്കിയത്‌ അംഗീകരിക്കില്ലെന്ന്‌ നേതാക്കൾ പറഞ്ഞു.

എല്ലാ മണ്ഡലം കമ്മിറ്റിയിലും പ്രസിഡന്റായി പുതിയ ആൾക്കാരെ വെക്കുന്നു എന്ന വ്യാജേന സ്വന്തക്കാരെ തിരുകിക്കയറ്റുകയാണല്ലോ ഉണ്ണിത്താൻ ശ്രെമിച്ചുകൊണ്ട് ഇരിക്കുന്നത്. . . അതാണിപ്പോൾ കാസർകോട്ട്‌ പ്രതിഷേധമായി രൂപപ്പെട്ടത്‌. ഡിസിസി അംഗം അർജുനൻ തായലങ്ങാടി, നിലവിലുള്ള മണ്ഡലം പ്രസിഡന്റ്‌ ഉമേശ്‌ അണങ്കൂർ അടക്കമുള്ള നേതാക്കൾ രാജിക്കത്ത്‌ കെപിസിസി പ്രസിഡന്റിന്‌ മെയിൽ ചെയ്‌തിട്ടുണ്ട്‌. സി ജെ ടോമി, പി കെ വിജയൻ, കമാലക്ഷ സുവർണ, പി കുഞ്ഞിക്കണ്ണൻ നായർ, കെ സുജിത്‌ കുമാർ, വി വിനയൻ തുടങ്ങി മുപ്പതോളം ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളും ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റുമാരുമാണ്‌ രാജിക്കത്തയച്ചത്‌.

ഡിസിസി ഓഫീസിൽ ഉപരോധമടക്കം നടന്ന പ്രശ്‌നത്തിന്‌ കാരണമായ ചീമേനി മണ്ഡലം ഉണ്ണിത്താൻ തൊട്ടില്ല. ചീമേനിയടക്കം ഏഴിടത്തെ പ്രസിഡന്റുമാരുടെ പേരുകൾ തർക്കം മൂലം പുറത്തിറക്കിയിട്ടില്ല. ജില്ലാസമവായസമിതിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ 35 മണ്ഡലം പ്രസിഡന്റുമാരുടെ പേരാണ്‌ പുറത്തിറക്കിയത്‌. മൊത്തം 42 മണ്ഡലമാണുള്ളത്‌. ചീമേനിയിൽ ഉണ്ണിത്താൻ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു എന്നാരോപിച്ച്‌ കെപിസിസി അംഗം കരിമ്പിൽ കൃഷ്‌ണനും സംഘവും കഴിഞ്ഞയാഴ്‌ച ഡിസിസി ഓഫീസ്‌ ഉപരോധിച്ചിരുന്നു. സമവായസമിതി അംഗങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തിയും ഭീഷണിപ്പെടുത്തിയുമാണ്‌ ഉണ്ണിത്താൻ സ്വന്തക്കാരെ താഴേക്കിടയിൽ നിയോഗിക്കുന്നതെന്ന്‌ കരിമ്പിൽ കൃഷ്‌ണൻ ആരോപിച്ചിരുന്നു.. . . ഇങ്ങനെയാണ് കോൺഗ്രസിന്റെ പോക്കെങ്കിൽ ജനങ്ങൾക്ക് മുൻപിൽ കോമാളികളായി മാറുമെന്നതിൽ സംശയം ഇല്ല. .

Leave A Reply