കുരങ്ങന്മാരുടെ ബഹളം; വീടിന് പിന്നില്‍ ഭീമൻ രാജവെമ്പാല, ഭീതിയിൽ വീട്ടുകാര്‍

തൃശൂർ: കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോൾ വീടിന് പിന്നിൽ ഭീമൻ രാജവെമ്പാല. പതിനഞ്ച് അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്.

തൃശൂർ ജില്ലയിലെ കട്ടിലപൂവം സ്വദേശി റെജിയുടെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. ഭയന്ന് പോയ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വൈൽഡ് ആനിമൽ റെസ്‌ക്യൂവർ ലിജോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. വിറകുപുരയിൽ നിന്നും പാമ്പിനെ പിടിച്ച് ഉൾവനത്തിലേക്ക് തുറന്നു വിട്ടു.

Leave A Reply