തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 11 രാവിലെ ആറു മണി വരെ ജലവിതരണം തടസ്സപ്പെടും. അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള കേരള വാട്ടർ അതോറിറ്റിയുടെ 900 എംഎം ശുദ്ധജല വിതരണ ലൈനിൽ വീണ്ടും ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. നേരത്തെ തട്ടിനകം പാലത്തിനു സമീപം ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു.

കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ്  എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.

ടാങ്കർ ലോറി മുഖേനയുള്ള ജലവിതരണത്തിന് 85476 97340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply