ഇസ്രയേൽ-ഹമാസ് ആക്രമണം; 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് യുഎസ്, യുദ്ധക്കപ്പലുകളും യുദ്ധോപകരണങ്ങളും അയച്ച് വാഷിങ്ടൺ

വാഷിങ്ടൺ: ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടലിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ആക്രമണത്തിലാണ് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടത്. സംഘർഷത്തെ യുഎസ് പ്രസിഡന്റ് ശക്തമായി അപലപിച്ചു. അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

ഇസ്രയേലിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പൽ ഉൾപ്പെടെ നിരവധി യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചു. ഹിസ്ബുള്ളയെയും മറ്റ് ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക അറിയിച്ചു. ഈ സംഘങ്ങൾ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധകപ്പലുകൾ ഈ മേഖലയിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

യുഎസ് ഇസ്രയേലിന് സഹായിക്കുന്നതിനായി സൈന്യത്തെ അയക്കുമോയെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം യുദ്ധോപകരണങ്ങൾ അമേരിക്ക ഇസ്രയേലിലേക്ക് അയക്കുന്നത് വേ​ഗത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിനെയും യുക്രൈനെയും പിന്തുണയ്ക്കുകയും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുകയും യുഎസിന്റെ ലക്ഷ്യമാണെന്ന് യുഎസ് സൈനിക ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു.

Leave A Reply