കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഭീകരരെ സംയുക്ത സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) തുടങ്ങിയവരാണ് വധിച്ചത്.

കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കളിയാണ് മരിച്ച ജാസിം ഫാറൂഖ് എന്നു കശ്മീര്‍ ഡിജിപി അറിയിച്ചു. ഷോപ്പിയാനിലെ അല്‍ഷിഫോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ തുടങ്ങിയത്. പിന്നാലെയാണ് സുരക്ഷാ സേനയും പൊലീസും സംയുക്തമായി ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.

Leave A Reply