ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടർ അഭിപ്രായ സർവേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാൻ ബിജെപി തിരിച്ചിപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.
രാജസ്ഥാനിൽ ബിജെപി മുന്നേറ്റമാണ് സർവേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് 127 മുതൽ 137 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോൺഗ്രസ് 59 മുതൽ 69 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ വ്യക്തമാക്കുന്നു. മറ്റുള്ളവർ ആറ് സീറ്റ് വരെ നേടുമെന്നാണ് സർവേ പ്രവചനം.