കൊച്ചി: എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷന് രാജാവിന്റെ പേര് കൊടുക്കണമെന്ന് കൊച്ചി നഗരസഭ. കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ്മന്റെ പേര് നൽകണമെന്നാണ് പ്രമേയം. കൊച്ചി നഗരസഭയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരിക്കുന്നത്.
ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിർദ്ദേശിച്ചത്. പേര് മാറ്റം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും നഗരസഭ ആവശ്യപ്പെടും.